കമൽഹാസനു പുതിയ കാമുകി..! സരിഗയ്ക്കും, ഗൗതമിയ്ക്കും പിന്നാലെ മറ്റൊരു നടി കൂടി കമലിനൊപ്പം ലിവിംങ് ടുഗതർ തുടങ്ങിയെന്നു ഗോസിപ്പ്

കമൽഹാസനു പുതിയ കാമുകി..! സരിഗയ്ക്കും, ഗൗതമിയ്ക്കും പിന്നാലെ മറ്റൊരു നടി കൂടി കമലിനൊപ്പം ലിവിംങ് ടുഗതർ തുടങ്ങിയെന്നു ഗോസിപ്പ്

Spread the love

തേർഡ് ഐ ബ്യൂറോ

ചെന്നൈ: രണ്ടു നായികമാർക്കൊപ്പം ലിവിങ് ടുഗതർ നയിക്കുകയും, രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകുകയും ചെയ്ത പ്രമുഖ താരം കമൽഹാസൻ മറ്റൊര നടിയ്‌ക്കൊപ്പം ഇപ്പോൾ ലിവിംങ് ടുഗതർ നയിക്കുന്നതായി റിപ്പോർട്ട് ചെന്നെയിൽ നിന്നുള്ള സിനിമാ മാഗസീനുകളാണ് ഇപ്പോൾ ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ വ്യക്തി ജീവിതത്തിൽ അദ്ദേഹം നിരവധി പ്രശ്നങ്ങളെ നേരിട്ടിരുന്നു. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യയോട് അദ്ദേഹത്തിന് പ്രണയം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശസ്ത നർത്തകിയും നടിയുമായ വാണി ഗണപതിയെ തന്റെ 24മത്തെ വയസിലാണ് കമൽഹാസൻ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ പ്രണയ വിവാഹത്തിന് വെറും പത്ത് വർഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ നടി സരിഗയുമായി കമൽ പ്രണയത്തിലായി.

മാത്രമല്ല ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു. എന്നാൽ സരിഗയുമായി ലിവിങ് ടുഗതർ റിലേഷൻ നടത്തി വന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു സരിഗയെ വിവാഹം കഴിച്ചത്. 2004വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്. പിന്നീട് നടി ഗൗതമിയുമായി ലിവിങ് ടുഗതെർ തുടരുകയായിരുന്നു. എന്നാൽ ഈ ബന്ധം 2016ൽ അവസാനിച്ചു.

ഇതിന് ശേഷമാണ് ഇപ്പോൾ കമലിനു മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നത്.