പണി കിട്ടും സൂക്ഷിച്ചോ..! കാലടി സർവകലാശാല ശങ്കര ജയന്തി ആഘോഷം; പരിപാടിയില്‍ പങ്കെടുക്കില്ലെങ്കില്‍ കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ താക്കീത്

Spread the love

കൊച്ചി : കാലടി സർവകലാശാല ശങ്കര ജയന്തി ആഘോഷ പരിപാടിയില്‍ നിസ്സഹകരണമെങ്കില്‍ കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ താക്കീത്. ഗവേഷകർ ഉള്‍പ്പെടുന്ന വിദ്യാർത്ഥികളോടാണ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ സംസ്കൃതം വ്യാകരണം വിഭാഗം എച്ച്‌ഒഡി ഓഡിയോ സന്ദേശം അയച്ചത്. വകുപ്പില്‍ നടക്കുന്ന യാത്രയയപ്പ് പരിപാടിയിലും, ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലും സാന്നിധ്യം ഇല്ലെങ്കില്‍ അതിൻ്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

video
play-sharp-fill

പി എച്ച്‌ ഡി കോഴ്സ് വൈവയിലും ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും അധ്യാപകൻ സുനില്‍കുമാർ ആർ ഡി അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നു. അതേസമയം, സദുദ്ദേശത്തിലാണ് അത്തരം ഓഡിയോ ഗ്രൂപ്പില്‍ അയച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാർത്ഥികള്‍ വകുപ്പുമായി സഹകരിക്കാത്തത് അക്കാദമികമായും ബാധിക്കുമെന്നും അതുകൊണ്ടാണ് നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ടതെന്നും സുനില്‍കുമാർ കൂട്ടിച്ചേർത്തു.