Spread the love

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തില്‍ നിന്നും നീക്കാതെ സിപിഎം നേതാവ്.

video
play-sharp-fill

പയ്യോളി ഏരിയാ സെക്രട്ടറി എം പി ഷിബുവിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. പൊലീസ് കേസിന് പിറകെ സിപിഎം നേതാക്കള്‍ പോസ്റ്റ്‌ പിൻവലിച്ചിരുന്നു.

എന്നാല്‍, രണ്ട് വർഷം ആയിട്ടും എം പി ഷിബു പോസ്റ്റ്‌ പിൻവലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ദുല്‍കിഫില്‍ രണ്ട് വർഷം മുൻപാണ് പരാതി നല്‍കിയത്. പരാതി സൈബർ സെല്ലിന് കൈമാറി എങ്കിലും തുടർ നടപടി എടുത്തില്ല.

വീണ്ടും ദുല്‍കിഫില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം എസ്‌ഐടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം.

അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസില്‍ തുടർനടപടികളിലേക്ക് കടക്കുകയാണ് എസ്‌ഐടി. ഉടൻ യോഗം ചേരും. മെറ്റയില്‍ നിന്നും വിവരങ്ങള്‍ തേടും. യഥാർത്ഥ കുറ്റവാളികളെ ഇനിയെങ്കിലും കണ്ടെത്താൻ ആകുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ആശ്വാസമെന്ന് ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ്‌ കാസിം വ്യക്തമാക്കി.