Spread the love

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയില്‍ വൻ വർധനവ്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ് വിപണിയില്‍ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ പലയിടങ്ങളിലും ബീഫ് വില കിലോഗ്രാമിന് 500 രൂപയിലേക്ക് അടുക്കുകയാണ്.

video
play-sharp-fill

വിലക്കയറ്റവും കന്നുകാലികളുടെ ക്ഷാമവും മൂലം കനത്ത നഷ്ടം നേരിടുന്ന പശ്ചാത്തലത്തില്‍ തൊടുപുഴയിലെ ഒട്ടുമിക്ക വ്യാപാരികളും ബീഫ് വില്‍പ്പന താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികളുമായി പുറപ്പെട്ട 16 ലോറികള്‍ ഗോരക്ഷാ ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. ഇതാണ് നിലവിലെ വിതരണ പ്രതിസന്ധിക്ക് പ്രധാന കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ നിരന്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നത് വ്യാപാരികളെയും ലോറി ജീവനക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷിതമായി കന്നുകാലികളെ സംസ്ഥാനത്ത് എത്തിക്കാൻ കഴിയാത്തതാണ് വിപണിയിലെ പെട്ടെന്നുള്ള കടുത്ത ക്ഷാമത്തിന് വഴിതെളിച്ചത്.