Spread the love

മലപ്പുറം: തവനൂരിൽ നിന്ന് ഇടതുസ്വതന്ത്രനായി വിജയിച്ച മുൻമന്ത്രി കെ.ടി.ജലീൽ സി.പി.എം അംഗത്വമെടുത്തു.

video
play-sharp-fill

ഇതുവരെ പാർട്ടി സഹയാത്രികനായിരുന്നു. ഇനിമുതൽ പാർട്ടിയുടെ ഭാഗമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറിനിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകുമെന്ന് ജലീൽ പറ‍ഞ്ഞു.

ജലീലിനെ സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

അടുത്തവർഷം സെപ്തംബറിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുമ്പോൾ പ്രധാനസ്ഥാനങ്ങളിലേക്ക് പരിഗണിച്ചേക്കും.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.ടി.ജലീൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണമുന്നയിച്ചാണ് പാർട്ടി വിട്ടത്.