Spread the love

ടെഹ്റാൻ: ഹോര്‍മുസില്‍ അമേരിക്കല്‍ പടക്കപ്പല്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ.

video
play-sharp-fill

ഒമാൻ ഉള്‍ക്കടലില്‍ ഇറാന്‍റെ പ്രാദേശിക അതിർത്തിയോട് അടുക്കാൻ ശ്രമിച്ച, അമേരിക്കയുടെ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്‍റർ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലിനെ തങ്ങളുടെ നാവികസേന വിജയകരമായി ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് സൈന്യത്തെ ഉദ്ധരിച്ച്‌ ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.

അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ തങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ അമേരിക്ക നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍ക്കും ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങള്‍ യുഎസ് ലംഘിച്ചതിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാൻ സൈന്യം പ്രസ്താവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇറാന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് യുഎസ് സെൻട്രല്‍ കമാൻഡ് (സെന്റകോം) അടിയന്തരമായി രംഗത്തെത്തി. ഒമാൻ ഉള്‍ക്കടലില്‍ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇറാൻ ആക്രമിച്ചു എന്ന വാർത്ത തികച്ചും വ്യാജമാണെന്നും ഇറാൻ ലോകത്തിന് മുന്നില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അമേരിക്കൻ സൈനിക വക്താക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചു.

കടലിലുള്ള അമേരിക്കൻ സൈനിക സംവിധാനങ്ങളും കപ്പലുകളും യാതൊരുവിധ തടസങ്ങളുമില്ലാതെ പൂർണ്ണ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുഎസ് സൈന്യം വ്യക്തമാക്കി.