
കടുത്തുരുത്തി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വൈക്കം കുലശേഖരമംഗലം കൂവക്കാട്ടില്‍ മുഹമ്മദ് (31), ഭാര്യ ലൂബീബ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ തലയോലപ്പറമ്പ് – കടുത്തുരുത്തി റോഡില്‍ ആപ്പാംഞ്ചിറ വളവിന് സമീപമാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലകപ്പെട്ടു.
റോഡില്‍ തെറിച്ചു വീണ ഇരുവരെയും ഓടിയെത്തിയ നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ തെള്ളകത്തെ ആശുപത്രിയിലേക്കു മാറ്റി. എറണാകുളത്തുനിന്നും കോട്ടയത്തിനു പോവുകയായിരുന്ന എം ആന്‍ഡ് എം ബസാണ് അപകടമുണ്ടാക്കിയത്.
കടുത്തുരുത്തിയില്‍നിന്നും തലയോലപ്പറമ്പിലേക്ക് ബൈക്കില്‍ വരികയായിരുന്ന ദമ്പതികള്‍. അപകടത്തെത്തുടര്‍ന്ന് തലയോലപ്പറമ്പ് – കടുത്തുരുത്തി റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി എസ്ഐ ബിബിന്‍ ചന്ദ്രന്, എഎസ്ഐമാരായ പി.എസ്. ബാബു, റജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.







