
ഡല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ കെട്ടിവച്ചിരുന്ന 3 കോടി രൂപ തിരികെ ആവശ്യപ്പെട്ട് ഇറ്റാലിയൻ കപ്പല്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു.
എൻറിക്ക ലെക്‌സി കപ്പലിന്റെ ഉടമകളായ ഇറ്റലി നേപ്പിള്‍സിലെ ഡോള്‍ഫിൻ ടാങ്കേഴ്സാണ് ഹർജിക്കാർ.
കൊല്ലപ്പെട്ട മത്സ്യതൊഴിലാളി ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്‌ക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കപ്പലിലെ ആറു ജീവനക്കാരുടെയും കോടതിയിലെ ഹാജരാകല്‍ ഉറപ്പാക്കാനാണ് 2012 മേയില്‍ 3 കോടിയുടെ ബോണ്ട് കെട്ടിവയ്‌ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ഫെബ്രുവരിയില്‍ ഇറ്റാലിയൻ നാവികരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവർ സെന്റ് ആന്റണീസ് ബോട്ടിനു നേർക്ക് വെടിവച്ചതില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.







