Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട് : സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പൊലീസിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനാവശ്യമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കിയാല്‍ കനത്ത ചെറുത്ത് നില്‍പ്പുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പ്രതികള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്.

എഫ്‌ഐആറില്‍ ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്. ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരുങ്ങുകയാണെന്നും സുരേന്ദ്രന്‍ അറിയിച്ചു. എസ്പിക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group