Spread the love

ആഭ്യന്തരമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല. മന്ത്രിമാരിലെ സീനിയർ മുഖമാണ് രമേശ് ചെന്നിത്തല. മൂന്നാം തവണയാണ് അദ്ദേഹം മന്ത്രി പദവിയിലേക്ക് എത്തുന്നത്. രണ്ടാംവട്ടമാണ് ആഭ്യന്തര മന്ത്രി പദവിയിലേക്കെത്തുന്നത്. നേരത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു.

video
play-sharp-fill

മുഖ്യമന്ത്രി പദവിയുടെ പേരിൽ ഇടഞ്ഞു നിന്ന ചെന്നിത്തല ആഭ്യന്തരം തന്നെ വേണമെന്ന വാശിയിലായിരുന്നു. അല്ലാത്തപക്ഷം മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം തന്നെ നൽകാൻ തീരുമാനമായത്.