കോവിഡിനൊപ്പം ന്യുമോണിയയും; എം.വി ജയരാജന്റെ ആരോഗ്യനില അതീവഗുരുതരം; ചികിത്സയ്ക്കായി വിദഗ്ധസംഘം തിരുവനന്തപുരത്ത് നിന്നും പരിയാരത്തേക്ക്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.വി ജയരാജന്റെ ആരോഗ്യനില അതീവ ഗുരുതരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംഎല്‍എയും സ്ഥാപനം സഹകരണ മേഖലയില്‍ ആയിരുന്ന ഘട്ടത്തില്‍ ചെയര്‍മാനും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ് ശ്രീ എം വി ജയരാജന്‍.
കോവിഡ് ന്യുമോണിയ കാരണം അദ്ദേഹത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ന്യുമോണിയയ്‌ക്കൊപ്പം പ്രമേഹവും രക്ത സമ്മര്‍ദ്ദവുമുണ്ട്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ എ.എസ്.അനൂപ് കുമാര്‍, ഡോ പി.ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും കോവിഡ് ന്യുമോണിയ ആയതിനാല്‍ ഗുരുതരസ്ഥിതി കണക്കാക്കി ചികിത്സ തുടരണമെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ സന്തോഷ് കുമാര്‍ എസ്.എസ്, ഡോ അനില്‍ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ശ്രീ ജയരാജനെ പരിശോധിക്കും. ആരോഗ്യമന്ത്രി ആശുപത്രിയില്‍ നേരിട്ടെത്തി ഇന്നലെ രാത്രി 11.30 മണിയോടെ വിളിച്ചുചേര്‍ത്ത പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തുകയും ചെയ്തു.
പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടര്‍മാരും അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് പരിയാരത്ത് അദ്ദേഹത്തെ ചികിത്സിക്കുന്നത്.