Spread the love

മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി. ഇതോടെ തൃണമൂൽ കോൺഗ്രസിൻറെ രാജ്യസഭയിലെ സംഖ്യ പതിനൊന്നായി കുറഞ്ഞു. കഴിഞ്ഞ ദിവസം പോലും തൃണമൂൽ കോൺഗ്രസ് വിമതരെ കടുത്ത ഭാഷയിൽ വിമർശിച്ച സുസ്മിതാ ദേവിൽ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്. രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണന് രാജിക്കത്ത് നൽകിയ സുസ്മിതാദേവ് , പാർട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനർജിക്ക് കത്ത് നൽകി.

video
play-sharp-fill

രാജിക്ക് തൊട്ടുപിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. ഉടൻ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ് സൂചന. ടിഎംസി രാജ്യസഭാംഗം സുകേന്ദു ശേഖർ റായ് രാജി വെച്ച് ഒരാഴ്ച പിന്നിടും മുൻപാണ് സുസ്മിത ദേവിന്റെ രാജി. ഒഴിവുവന്ന ഈ രണ്ടു രാജ്യസഭാ സീറ്റുകളും ഇനി ബിജെപിക്ക് ലഭിക്കും. പാർട്ടിയിലെ പ്രതിസന്ധിക്കിടെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

അസമിലെ പ്രമുഖ കോൺഗ്രസ് നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളാണ് 53-കാരിയായ സുഷ്മിത ദേവ്. കോൺഗ്രസിന്റെ വനിതാ വിഭാഗമായ ‘ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ്’ അധ്യക്ഷയായിരുന്നു. 2021ലാണ് ഇവർ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group