
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നടക്കുന്ന ചർച്ചയില്‍ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. സംഘനൃത്തം ചെയ്യേണ്ടിടത്ത് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകള്‍ അനാവശ്യമാണെന്ന് മുരളീധരൻ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍ അനവസരത്തില്‍ ആണെന്നും കെ.മുരളീധരൻ പറഞ്ഞു.
ആരെയും അനുകൂലിച്ച് ഈ അവസരത്തില്‍ പോസ്റ്റ് ഇടുന്നത് ശരിയല്ല. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്. ആരെയെങ്കിലും പിന്തുണച്ച് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ഷൻ റിസള്‍ട്ട് വന്നതിനുശേഷം, എംഎല്‍എമാരുടെ യോഗം ചേർന്ന് വേണം പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കാൻ. നാലാം തീയതി വൈകുന്നേരത്തോടെ ഫലം വ്യക്തമാകും, അതുവരെ ഇത്തരം അനാവശ്യ ബഹളങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







