കോട്ടയത്ത് വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്; പരിക്കേറ്റ വരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലാ: വിഷുദിന രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിന് ( 36) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം.

മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ.ഹരികൃഷ്ണന് ( 22) പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് ബൈക്കും കുളമാവ് സ്വദേശി അനൂപ്. സി.ജോസഫിന് ( 38) പരുക്കേറ്റു. പരിക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.