
കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കല്‍ കേസിലെ അക്രമി സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.
അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്.
ഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാർ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വർണവും 55 ലക്ഷം രൂപയും കവർന്നത്.
ആദ്യം 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പരാതിയെങ്കിലും, പിന്നീട് നടത്തിയ പരിശോധനയിലാണ് രഹസ്യ അറയെക്കുറിച്ചും വൻ തുക നഷ്ടപ്പെട്ടതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നത്.







