play-sharp-fill
ജാതി നോക്കി സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്ന നാട്ടിൽ വേട്ട മൃഗമായി ഷാജി: ഹൈക്കോടതി വിധിയിലൂടെ വേട്ടയാടുന്നത് ഷാജിയുടെ രാഷ്ട്രീയ ജീവിതത്തെ; തീവ്രവാദ സംഘടനകളുടെ വധ ഭീഷണി നേരിടുന്ന മതേതര വാദി

ജാതി നോക്കി സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്ന നാട്ടിൽ വേട്ട മൃഗമായി ഷാജി: ഹൈക്കോടതി വിധിയിലൂടെ വേട്ടയാടുന്നത് ഷാജിയുടെ രാഷ്ട്രീയ ജീവിതത്തെ; തീവ്രവാദ സംഘടനകളുടെ വധ ഭീഷണി നേരിടുന്ന മതേതര വാദി

സ്വന്തം ലേഖകൻ

കൊച്ചി: ജാതി സമവാക്യങ്ങളിലൂടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതും, പ്രചാരണം നടത്തുന്നതും നടക്കുന്നതുമായ കേരളത്തിൽ ജാതിക്കളിയുടെ വേട്ടമൃഗമായി കെ.എം ഷാജി. അഴീക്കോട് മണ്ഡലത്തിൽ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി, ഇതേ ഹൈക്കോടതി തന്നെ മണിക്കൂറുകൾക്കകം സ്‌റ്റേ ചെയ്യുകയായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനു വേണ്ടിയാണ് കോടതി കേസിൽ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.
നാടകീയ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. അയോഗ്യനാക്കിയ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് സ്റ്റേയും അനുവദിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനായിട്ടാണ് രണ്ടാഴ്ച സ്റ്റേ അനുവദിച്ചത്. കോടതി ചിലവായി 50,000 രൂപ കെട്ടിവെക്കാനും നിർദ്ദേശിച്ചു.
അതേസമയം ഇത് സാധാരണ ഒരു കോടതി നടപടി മാത്രമാണെന്ന് നികേഷ് കുമാർ പ്രതികരിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിലാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയത്. അടുത്ത ആറു വർഷത്തേക്ക് ഷാജിക്ക് മത്സരിക്കുന്നിനും അയോഗ്യത കല്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്ന് ഹർജിയിൽ നികേഷ് ആരോപിച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമായിരുന്നു നികേഷിന്റെ ആവശ്യം.
2016ലെ തെരഞ്ഞെടുപ്പിൽ 2287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഒരു പ്രത്യേക മതവിഭാഗത്തിനിടയിൽ കെ.എം ഷാജി നടത്തിയ വർഗീയ പ്രചാരണം തന്റെ വിജയത്തിന് തടസ്സമായി എന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം.
എന്നാൽ, കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്കാണ് ഈ വിധി തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏത് തിരഞ്ഞെടുപ്പ് വന്നാലും രാഷ്ട്രീയ കക്ഷികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ജാതി മത സമവാക്യങ്ങളുടെ അടിസ്ഥാനത്താലാവും. ഇതെല്ലാം നിലനിൽക്കെയാണ് ജാതിയുടെ പേരിൽ കെ.എം ഷാജിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതും അയോഗ്യനാക്കുന്നത്. ഓരോ രാഷ്ട്രീയ പാർട്ടികളും വോട്ടെടുപ്പിനു മുൻപ് നടത്തുന്ന ജാതി മത വർഗീയ കളികൾ നിലനിൽക്കെയാണ് ഷാജി മാത്രം കുറ്റക്കാരനാണെന്ന രീതിയിൽ പ്രചാരണം നടത്തുന്നത്. ഇതു കൂടാതെ ഷാജിയെ ആറു വർഷം അയോഗ്യനാക്കുകയും ചെയ്തതും കടുത്ത തീരുമാനമായി.