Spread the love

മൂവാറ്റുപുഴ: സ്പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. യുവതി രക്ഷപ്പെട്ടത് ടോറസ് ലോറിയിൽ കയറി.

video
play-sharp-fill

ടോറസിനെയും യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. യുവതി വിവരം അറിയിച്ചതനുസരിച്ച് ടോറസ് പിറവത്ത് പൊലീസ് തടഞ്ഞു. കടന്നു കളഞ്ഞ യുവാക്കളെ ഇന്ന് പുലർച്ചെ രണ്ടോടെ പൊലീസ് പിടികൂടി.

സ്പായിലെ ജീവനക്കാരിയായ യുവതിയോട് യുവാക്കൾ മോശമായി പെരുമാറുകയായിരുന്നു. തുടർന്ന്, യുവതി അതുവഴി വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. യുവാക്കൾ ബൈക്കിനെ പിന്തുടർന്നു. ഇതോടെ ബൈക്ക് ഓടിച്ച യുവാവ് യുവതിയെ അതുവഴി വന്ന ടോറസിൽ കയറ്റിവിട്ടു. ടോറസിൽ കയറിയ യുവതി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ടോറസിനെ പിറവത്തുവച്ച് പൊലീസ് പിടികൂടി. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയായശേഷം പുറത്തുവിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group