
കോട്ടയം : പത്ത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്. സ്വർണ്ണം ഗ്രാമിന് 25 രൂപ കൂടി.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5235 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.
സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. അതേസമയം ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്ന് കൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






