എൻ്റെ വണ്ടിയുടെ പ്രശ്നം മാറി: മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്ന ഞരമ്പു രോഗികൾക്ക് ഇവിടെ കൂടാം: ആ ഇടിച്ച വണ്ടി കണ്ടെത്തി ജൂഡ് ആൻ്റണി ജോസഫ്; വണ്ടി ഇടിച്ച ആളുമായി ജൂഡിൻ്റെ ഫെയ്സ് ബുക്ക് ലൈവ് വീഡിയോ ഇവിടെ കാണാം

എൻ്റെ വണ്ടിയുടെ പ്രശ്നം മാറി: മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്ന ഞരമ്പു രോഗികൾക്ക് ഇവിടെ കൂടാം: ആ ഇടിച്ച വണ്ടി കണ്ടെത്തി ജൂഡ് ആൻ്റണി ജോസഫ്; വണ്ടി ഇടിച്ച ആളുമായി ജൂഡിൻ്റെ ഫെയ്സ് ബുക്ക് ലൈവ് വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: റോഡരികിൽ നിർത്തിയിട്ട സ്വന്തം വണ്ടിയിൽ ഇടിച്ച വണ്ടിയുടെ ഉടമയെ കണ്ടെത്തി സംവിധായകൻ ജൂഡി അൻ്റണി ജോസഫ്. വിഷു ദിനത്തിൽ രാത്രിയിൽ സ്വന്തം വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയ വാഹനത്തെപ്പറ്റിയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് വ്യാഴാഴ്ച രാവിലെയാണ് ജൂഡ് പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ജൂഡിനെതിരെ വ്യാപകമായി സൈബർ ആക്രമണവും ഉണ്ടായിരുന്നു. വീഡിയോ ഇവിടെ കാണാം –

ഇതിനെല്ലാം മറുപടിയായാണ് ജൂഡ് ഉച്ചയോടെ ഫെയ്സ് ബുക്ക് ലൈവിൽ രംഗത്ത് എത്തിയത്. കുടമാളൂരിലെ ഭാര്യവീടിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്ത ജൂഡ് ആൻ്റണി ജോസഫിൻ്റെ കാറിനു പിന്നിലാണ് മറ്റൊരു കാർ ഇടിച്ച ശേഷം നിർത്താതെ പോയത്. ഓം ശാന്തി ഓശാന , ഒരു മുത്തശ്ശി ഗഥ , അടക്കമുള്ള സിനിമകളുടെ സംവിധായകനാണ് ജൂഡ് ആൻ്റണി ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിൻ്റെ ഭാര്യ വീട് കുടമാളൂരിലാണ്. വിഷു ദിനത്തിലാണ് ഇദ്ദേഹം ഇവിടെ വീട്ടിലെത്തിയത്. വിഷു ദിനത്തിൽ വീടിന് മുന്നിലെ റോഡരികിൽ ഇദേഹം വാഹനം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡിലൂടെ പോയ വാഹനം ജൂഡിൻ്റെ കാറിനു പിന്നിൽ ഇടിച്ചത്.

രാത്രി പത്ത് മണിയോടെ വാഹനം ഇടിച്ച ശബ്ദം കേട്ട് ജൂഡ് വീട്ടിൽ നിന്ന് പുറത്തിറങ്ങി നോക്കിയെങ്കിലും വഴിയിൽ ഒന്നും കണ്ടില്ല. തുടർന്ന് രാവിലെ നോക്കിയപ്പോഴാണ് സ്വന്തം കാറിൻ്റെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് , ജൂഡ് തൻ്റെ ഫെയ്സ് ബുക്കിൽ ഇതു സംബന്ധിച്ചു പോസ്റ്റിട്ടത്.

ഇതിന് പിന്നാലെ ഉച്ചയോടെ തന്നെ കുടമാളൂർ സ്വദേശിയായ യുവാവ് സ്വന്തം വാഹനമാണ് അപകടത്തിന് ഇടയാക്കിയത് എന്ന വിശദീകരണവുമായി രംഗത്ത് എത്തി. തുടർന്ന് , ഇയാളുമായി സംസാരിച്ച് ജൂഡ് ഇരുവരും ജി ഡി എൻട്രി ഇട്ട് വാഹനത്തിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പ്രശ്നം പരിഹരിച്ചതായും ജൂഡും ഒപ്പമുണ്ടായിരുന്ന യുവാവും പറയുന്നു. എൻ്റെ വണ്ടിയുടെ പ്രശ്നം മാറിയെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്ന ഞരമ്പു രോഗികൾക്ക് ഇവിടെ കൂടാമെന്നും പറഞ്ഞാണ് ജൂഡ് ആൻ്റണി ജോസഫ് തൻ്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നു.