
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകളുടെയും വീടുകളിലെ ഇ.ഡി പരിശോധനക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ വിമർശനങ്ങളുയർന്നിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല ആയിരുന്നു ശരിയെന്നും ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നതെന്നും നടൻ ജോയ് മാത്യു പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
‘‘ആഭ്യന്തരവിവേകങ്ങള്‍: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡി വീണ തൈക്കണ്ടി എന്ന യുവസംരഭകയുടെ വീട്ടില്‍ റെയ്ഡിന് വന്നപ്പോള്‍ കിട്ടിയ അവസരം മുതലാക്കാൻ വീണയുടെ പിതാവിന്റെ പാർട്ടിനേതാക്കള്‍ തങ്ങളുടെ അണികളെ ഇളക്കിവിടാൻ നോക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനവിക സ്നേഹം മുഖമുദ്രയാക്കിയ പതിനാറോളം വിപ്ലവകാരികള്‍ ഉദ്യോഗസ്ഥരേയും അവർ സഞ്ചരിച്ച വാഹനവും അതോടിച്ചിരുന്ന ഡ്രൈവറെയും തൊഴിലാളി വർഗ സ്നേഹത്താല്‍ തല്ലിപൊളിക്കുമ്പോള്‍ കേരള പോലീസ് കൈയും കെട്ടി നോക്കി നിന്നതിനെ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ച എന്ന നിലയിലാണ് പലരും കണ്ടത്.
എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസിലായില്ല. പോലീസ് സേന ഏതെങ്കിലും രീതിയില്‍ പ്രതികരിച്ചാല്‍ അവസരം കാത്തുനില്‍ക്കുന്ന പ്രതിപക്ഷ ഗുണ്ടകള്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍, കാലഹരണപ്പെട്ട ബന്ത്, ഹർത്താല്‍ എന്നിവകള്‍ തിരിച്ചു വരുന്നതും അതുമൂലം പൊതുജനങ്ങള്‍ക്ക് സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ആഭ്യന്തര മന്ത്രി മുൻകൂട്ടി കണ്ടിരിക്കണം. മാത്രവുമല്ല അക്രമത്തില്‍ ആരെങ്കിലും പരലോകം പൂകിയാല്‍ രാഷ്ട്രപതിയെക്കൊണ്ട് ഇവിടെ ഇടപെടീക്കാനും കേന്ദ്രം മടിക്കില്ല. (അതായിരുന്നല്ലോ ഐഡിയ )
അതിനാല്‍ നമ്മുടെ പോലീസ് മന്ത്രി പന്ത് മെല്ലെ ഉരുട്ടി കേന്ദ്രസേനയുടെ കോർട്ടിലെത്തിച്ചു. അതുകൊണ്ടെന്തായി ? വിപ്ലവകാരികള്‍ക്ക് തീഹാർ കാണുവാനും കുന്തിരിക്കം കത്തിച്ചോളാൻ പറഞ്ഞ കൂട്ടുകാരെ കണ്ടു സൊറപറഞ് ശിഷ്ടകാലം ജോളിയാക്കാം, അക്രമികളില്‍ നിന്നും കേരള ജനതയെ രക്ഷിച്ച നമ്മുടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു സല്യൂട്ട്. ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.







