video

00:00

പാലാ നഗരസഭയിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ജോഷി ഫിലിപ്പ്

പാലാ നഗരസഭയിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാവരും പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രചരണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.

നവംബർ 30 തിങ്കളാഴ്ച രോഗ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ ജനങ്ങളുമായി സമ്പർക്കപ്പെടുന്ന പ്രചരണ പരിപാടികളിൽ പങ്കാളികൾ ആകുകയുള്ളൂ എന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ തിരഞ്ഞെടുപ്പ് വരണാധികാരി വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗത്തിലും, ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലും, നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന വേളയിലും, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിലും രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ സ്ഥാനാർത്ഥികൾ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണ്.

ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി കൊണ്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ തുടരുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാൻ മടിയില്ലാത്തവർ നാട് ഭരിച്ചാൽ ജനങ്ങളുടെ സ്ഥിതി എന്താവുമെന്ന് ജനങ്ങൾ ചിന്തിക്കേണ്ടതാണ് എന്നും കോട്ടയം ഡിസിസി പ്രസിഡൻറ് പ്രസ്താവിച്ചു.