Spread the love

ഇടുക്കി: തൊടുപുഴയില്‍ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്. മകൻ അപു ജോണ്‍ ജോസഫ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം.
അപുവിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനാണ് പാർട്ടിയില്‍ ആലോചന. അപുവിനെ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കേണ്ടി വരില്ലെന്നും പാർട്ടിയില്‍ വിലയിരുത്തലുണ്ട്.

video
play-sharp-fill

പി.ജെ ജോസഫിന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മകനെ തൊടുപുഴയില്‍ ഇറക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൊടുപുഴയില്‍ ജോസഫ് തന്നെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അതിനിടെ അപുവിനെ ഇടുക്കിയിലേക്ക് മാറ്റുന്നതിലൂടെ ആ സീറ്റ് നിലനിര്‍ത്തുക എന്നതാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന്‍റെ ലക്ഷ്യം.പി.ജെ. ജോസഫ് വിജയിച്ചാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനം ഉറപ്പാണ്. പി.ജെ ജോസഫ് മണ്ഡലത്തില്‍ അടുത്തിടെ സജീവമാകുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. ക്ഷണം ജോസ് കെ. മാണിയുടെ തമാശയെന്ന് അപു ജോസഫ് പ്രതികരിച്ചു. ജോസഫ് വിഭാഗത്തിന്‍റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകള്‍ക്ക് പിന്നാലെയായിരുന്നു എല്‍ഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ക്ഷണം. ക്ഷണത്തിനു പിന്നിലെ രാഷ്ട്രീയമറിഞ്ഞുകൊണ്ട് തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം.