
ജോസ് കെ മാണി ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ആയേക്കും; നാട്ടുകാർക്ക് ഉപകാരമില്ലാത്ത കമ്മീഷൻ്റെ ചെയർമാനാകുന്നതിൽ അണികൾക്ക് എതിർപ്പെന്നും സൂചന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. ഇതുസംബന്ധിച്ച് സി പി എം നേതാക്കളുമായി ജോസ് കെ മാണി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെന്ന് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനയ്യായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജോസിന് ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കാമെന്ന് സി പി എം ഉറപ്പുനല്‍കിയിരുന്നതായാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്‌കാര കമ്മിഷന്‍.
30 ജീവനക്കാരും തിരുവനന്തപുരത്ത് തന്നെ ഓഫിസും വസതിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന് ലഭിക്കും. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ജോസിനെ സജീവമായി നിര്‍ത്തി മദ്ധ്യതിരുവിതാംകൂറിലെ യു ഡി എഫ് കോട്ടകളില്‍ വിളളല്‍ വീഴ്‌ത്തുകയാണ് സി പി എം ലക്ഷ്യം.