video
play-sharp-fill

സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കൂടിയ അളവില്‍ കുത്തിവച്ചതാണ് കാരണമെന്ന് പ്രാഥമിക നിഗമനം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കൂടിയ അളവില്‍ കുത്തിവച്ചതാണ് കാരണമെന്ന് പ്രാഥമിക നിഗമനം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടില്‍ ജോണ്‍ – സെലിന്‍ ദമ്പതികളുടെ മകള്‍ ജോമി ജോണ്‍ സെലിനാണ് (28) മരിച്ചത്. അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്.

ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന് സമീപമുള്ള ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കൂടിയ അളവില്‍ കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.