Spread the love

കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസർ (ബിഎല്‍ഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്.

video
play-sharp-fill

ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്.പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മർദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാള്‍ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി കഴിഞ്ഞും അനീഷ് ഫോമുകള്‍ തിരയുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. എസ്‌ഐആർ ഫോമുകള്‍ എത്രയും വേഗത്തില്‍ ശേഖരിച്ച്‌ സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നു.

പയ്യന്നൂരിലുള്ള സ്കൂളിലെ പ്യുണാണ് ജീവനൊടുക്കിയ അനീഷ്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്.

ഡിസംബർ 4 നകം ഫോം തിരികെ വാങ്ങി നല്‍കാൻ ആണ് ബിഎല്‍ഒമാർക്ക് നിർദേശം നല്‍കിയിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് വേഗത്തില്‍ ആക്കാൻ ആവശ്യപ്പെടുന്നതായി ബി എല്‍ ഒ മാർ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.