Spread the love

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (IIMK) ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

കരാർ അടിസ്ഥാനത്തിലാണ് നിയമനം . ഏപ്രില്‍ 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. IIMK-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://iimk.ac.in/ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസ്സാണ്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമായ ഏതെങ്കിലും യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസം. ഇതിനോടൊപ്പം യോഗ്യത നേടിയ ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ ഓഫീസ് പരിചയവും ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം 18,000 രൂപയും 300 ടെലിഫോണ്‍ അലവൻസുമായി ആകെ 18,300 ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വ്യക്തമായ പ്രാവീണ്യം ആവശ്യമാണ്. കമ്പ്യൂട്ടറിലും എംഎസ് ഓഫീസിലും അടിസ്ഥാനപരമായ അറിവ് അഭികാമ്യമായി കണക്കാക്കുന്നു.

ഓണ്‍ലൈൻ അപേക്ഷയോടൊപ്പം നിർബന്ധമായും ഫോട്ടോ, സർട്ടിഫിക്കറ്റുകള്‍, സി.വി., ഒപ്പ് എന്നിവ പോർട്ടലില്‍ നിർദ്ദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്‌ലോഡ് ചെയ്യണം. അഭിമുഖത്തിൻ്റെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതായിരിക്കും.

പ്രാഥമികമായി ആറു മാസത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തുടർന്നുളള സേവനം സ്ഥാപനത്തിൻ്റെ ആവശ്യം, ജീവനക്കാരൻ്റെ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കും. അപേക്ഷകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കും അഭിമുഖത്തിലേക്കും ക്ഷണിക്കുക. യോഗ്യരായ അപേക്ഷകർക്ക് മാത്രമേ അഭിമുഖത്തിനുള്ള ക്ഷണം ലഭിക്കൂ. അഭിമുഖത്തിനുള്ള സമയക്രമം ഇമെയില്‍ വഴി അറിയിക്കും.

റൈറ്റ്സില്‍ ഒഴിവ്

ഇന്ത്യൻ റെയില്‍വേ മന്ത്രാലയത്തിന് കീഴിലെ നവരത്ന പൊതുമേഖലാ സ്ഥാപനവും, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ പ്രമുഖ കണ്‍സള്‍ട്ടൻസിയുമായ റൈറ്റ്സ് ലിമിറ്റഡ്, നിയമ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി ജനറല്‍ മാനേജർ (ലീഗല്‍, VC No. RG/05/26) തസ്തികയില്‍ ഒരു ഒഴിവുണ്ട് (പൊതുവിഭാഗം). നിയമബിരുദം, 11 വർഷം പ്രവൃത്തിപരിചയം, 41 വയസ്സ് കവിയരുത് എന്നിവയാണ് യോഗ്യത. ശമ്പളം 70,000-2,00,000; സിടിസി 28.46 ലക്ഷം.

അസിസ്റ്റന്റ് മാനേജർ (ലീഗല്‍, VC No. RG/06/26) തസ്തികയില്‍ നാല് ഒഴിവുകളുണ്ട് (പൊതു 2, ഒബിസി-NCL 1, SC 1). നിയമബിരുദം, 2 വർഷം പ്രവൃത്തിപരിചയം, 32 വയസ്സ് കവിയരുത് എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 40,000-1,40,000; സിടിസി 16.01 ലക്ഷം.

ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനും ഫീസ് അടക്കാനുമുള്ള അവസാന തീയതി 2026 ഏപ്രില്‍ 27 ആണ്. പ്രായം, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ ഈ അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും