ജര്‍മനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ; വിസയും ടിക്കറ്റും ഫ്രീ; 3.5 ലക്ഷം രൂപ വരെ ശമ്പളം

ജര്‍മനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ; വിസയും ടിക്കറ്റും ഫ്രീ; 3.5 ലക്ഷം രൂപ വരെ ശമ്പളം

സ്വന്തം ലേഖകൻ 

ഉയര്‍ന്ന ശമ്പളത്തില്‍ ജര്‍മനിയില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്കായി ഒഡെപെക് ഒരു സുവര്‍ണാവസരം ഒരുക്കുകയാണ്. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്ന് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുകയാണ്. 500 ഒഴിവുകളാണുള്ളത്. ജനറല്‍ നഴ്‌സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രതിമാസം 2400 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ശമ്പളം. അതായത് 2.12 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. 40 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മൻ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം സൗജന്യമായി നല്‍കുന്നുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബി1 അല്ലെങ്കില്‍ ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നല്‍കും. ജര്‍മൻ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ ആകര്‍ഷകമായ ശമ്ബളവും സൗജന്യ വിസയും വിമാന ടിക്കറ്റും ലഭിക്കുന്നതായിരിക്കും.

സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെല്‍ ടവര്‍ 1, ടെല്‍ക്കിന് സമീപം, അങ്കമാലി സൗത്ത് . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ആറാം തിയതി രാവിലെ 8.30 ന് റിപ്പോര്‍ട്ട് ചെയ്യണം. പുരുഷൻമാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് ഹാജരാകുമ്ബോള്‍ അവരുടെ ഒറിജിനലും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക് വേണ്ടി
0471 2329440 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷൻ ആറാം തീയതി മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എൻ.എച്ച്‌.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.

ഇംഗ്ലണ്ടിലേക്കുള്ള ഡോക്ടര്‍മാരാണെങ്കില്‍ : സൈക്രാട്രി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങളാണ് യുകെയിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുൻഗണന ലഭിക്കും. പി ലാബ് യോഗ്യത ആവശ്യമില്ല. അഭിമുഖ സമയത്ത് യു കെ സ്കോര്‍ നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

വെയില്‍സിലെ ഡോക്ടറാണെങ്കില്‍ : ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പി ലാബ് നിര്‍ബന്ധമില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ യു.കെയില്‍ രജിസ്‌ട്രേഷൻ നേടാൻ അവസരം. അഭിമുഖഘട്ടത്തില്‍ യു കെ സ്കോര്‍. യോഗ്യത അനിവാര്യമല്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 4253 939 നമ്പറില്‍ ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍ [email protected]