Spread the love

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കൊതവറ സെന്റ്. സേവ്യേഴ്സ് കോളജും സംയുക്തമായി ജൂണ്‍ 21-ന് നടത്തുന്ന ‘പ്രയുക്തി 2025 തൊഴില്‍ മേള’ യിലേക്കുള്ള ഉദ്ഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

video
play-sharp-fill

കോളേജ് കാമ്പസില്‍ നടക്കുന്ന തൊഴില്‍മേളയില്‍ പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 20 പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

എസ്.എസ്.എല്‍.സി., പ്ലസ്ടു ,ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക്.,എ.എന്‍.എം, എം.ബി.എ., എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴില്‍പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി ആയിരത്തിലധികം ഒഴിവുകളാണുള്ളത്. രജിസ്‌ട്രേഷന്‍ സൗജന്യം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ’employabilitycentrekottayam എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിന് ഫോണ്‍ : 0481-2563451. രജിസ്‌ട്രേഷന്‍ ലിങ്ക് https://bit.ly/JOBFAIRREGISTRATION.