
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂര്‍ണമായും കത്തിനശിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിലായിരുന്നു സംഭവം.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. റെനോള്‍ട്ട് ഡസ്റ്റര്‍ കാറിലാണ് തീപിടിത്തമുണ്ടായത്. വാഹനത്തിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും കാര്‍ പൂർണമായും കത്തി നശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







