Spread the love

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.

video
play-sharp-fill

50 പന്തില്‍ 90 റണ്‍സെടുത്ത റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. ഡോണോവന്‍ ഫെരേര (14 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.

പിന്നാലെ ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ കെ എല്‍ രാഹുലിന്റെ (40 പന്തില്‍ 75) ഇന്നിംഗ്‌സാണ് വിജയം സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതും നിസ്സങ്ക (33 പന്തില്‍ 62) നിര്‍ണായക പ്രകടനം പുറത്തെടുത്തു. 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യം മറികടന്നു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് രാഹുല്‍ – നിസ്സങ്ക സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 110 റണ്‍സാണ് ചേര്‍ത്തത്.

10-ാം ഓവറില്‍ മാത്രമാണ് രാജസ്ഥാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. നിസ്സങ്കയെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ നിതീഷ് റാണ (17 പന്തില്‍ 33), രാഹുലിനൊപ്പം നിര്‍ണായകമായ 61 റണ്‍സും കൂട്ടിചേര്‍ത്തു.

എന്നാല്‍ നിതീഷ് 15-ാം ഓവറില്‍ പുറത്തായി. പിന്നാലെ രാഹുലും മടങ്ങി. അഞ്ച് സിക്‌സും ആറ് ഫോറും നേടിയ രാഹുലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കുകയായിരുന്നു. രാഹുല്‍ മടങ്ങിയെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (19) – അഷുതോഷ് ശര്‍മ (25) സഖ്യം ഡല്‍ഹിയ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാള്‍ (6), വൈഭവ് സൂര്യവന്‍ഷി (4) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പരാഗ് – ധ്രൂവ് ജുറല്‍ (30 പന്തില്‍ 42) സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 12-ാം ഓവറില്‍ ജുറല്‍ മടങ്ങി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (14 പന്തില്‍ 20) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. വൈകാതെ പരാഗും മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. 50 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും നേടിയിരുന്നു.