
ടെഹ്റാൻ: ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്.
ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈല്‍ ആക്രമണത്തില്‍ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങള്‍ക്കെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുൻപ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്‍റെ പ്രതികരണം.







