play-sharp-fill
1952 മുതൽ 2019 വരെ കോട്ടയം പറയും വോട്ടിന്റെ ചരിത്രം: എന്നും വലത്തോട്ട് ചാഞ്ഞ കോട്ടയത്തെ ഇടത്തേയ്ക്ക് മറിച്ചത് സാക്ഷാൽ സുരേഷ് കുറുപ്പ്; രമേശും കുറുപ്പും പയറ്റിത്തെളിഞ്ഞ കോട്ടയത്തിന്റെ മണ്ണിൽ ഇക്കുറി വെന്നിക്കൊടി പാറിക്കുക ആരെന്ന് ആകാംഷയോടെ വോട്ടർമാർ

1952 മുതൽ 2019 വരെ കോട്ടയം പറയും വോട്ടിന്റെ ചരിത്രം: എന്നും വലത്തോട്ട് ചാഞ്ഞ കോട്ടയത്തെ ഇടത്തേയ്ക്ക് മറിച്ചത് സാക്ഷാൽ സുരേഷ് കുറുപ്പ്; രമേശും കുറുപ്പും പയറ്റിത്തെളിഞ്ഞ കോട്ടയത്തിന്റെ മണ്ണിൽ ഇക്കുറി വെന്നിക്കൊടി പാറിക്കുക ആരെന്ന് ആകാംഷയോടെ വോട്ടർമാർ

പൊളിറ്റിക്കൽ ഡെസ്‌ക്

1952 മുതൽ പറയണം കോട്ടയത്തിന്റെ വോട്ട് ചരിത്രം. മണ്ഡലത്തിന്റെ ഭാവഭേദങ്ങൾ പല തവണമാറിയെങ്കിലും വലത്തേയ്ക്കുള്ള കൂറ് കോട്ടയം കൈവിട്ടിട്ടില്ല. 16 തവണ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ, അഞ്ചു തവണ ഒഴികെ എല്ലാതവണയും കോട്ടയം മണ്ഡലം വലത്തേയ്ക്ക് തന്നെയാണ് ചരിഞ്ഞിരുന്നത്.
1952 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സി.പി മാത്യുവായിവുന്നു കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തിയത്. 57 ലും, 62 ലും മാത്യു മണിയങ്ങാടനായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശബ്ദം കോട്ടയത്തിനു വേണ്ടി പാർലമെന്റിൽ മുഴക്കാൻ യോഗമുണ്ടായത്. 1967 ൽ ആദ്യമായി കോട്ടയത്തിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് ചെങ്കൊടി പാറിപ്പറന്നു. കെ.എം എബ്രഹാമെന്ന കരുത്തനായ കമ്മ്യൂണിസ്റ്റായിരുന്നു അന്ന് കോട്ടയത്തെ ഇടത്തേയ്ക്ക് വലിച്ചടുപ്പിച്ച് മണ്ഡലത്തിന്റെ നടുവിൽ ചെങ്കൊടികുത്തിയത്.

കെ.എം എബ്രഹാം


1971 ൽ ആദ്യമായി പാർലമെന്റ് മണ്ഡലം കേരള കോൺഗ്രസുകാരെ രണ്ടിലയിട്ട് വാഴിച്ചു. 1977 ലും, 1980 ലും സ്‌കറിയാ തോമസ് തന്നെ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കറിയ തോമസ്

1984 ലിലാണ് പിന്നെ കോട്ടയം പാർലമെന്റ് മണ്ഡലം പിന്നീട് ചുവപ്പണിഞ്ഞത്. സിപിഎമ്മിലെ യുവരക്തമായ കെ.സുരേഷ് കുറുപ്പ് ആണ് അന്ന് സിറ്റിംഗ് എം.പിയായ സ്‌കറിയാ തോമസിനെ അട്ടിമറിച്ച് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ കോട്ടയത്തു നിന്നും അട്ടിമറി വിജയം സ്വന്തമാക്കി പാർലമെന്റിലെത്തിയത്.

1989 ൽ കേരള കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത കോൺഗ്രസ് കളത്തിലിറക്കിയത് പാർട്ടിയിലെ യുവ രക്തമായ രമേശ് ചെന്നിത്തലയെ. 53533 വോട്ടുകൾക്ക് സിറ്റിംഗ് എം.പി സുരേഷ് കുറുപ്പിനെ അട്ടിമറിച്ച് രമേശ് ചെന്നിത്തല ആദ്യമായി പാർലമെന്റിന്റെ പടി കയറി.

1991 ൽ രണ്ടാം തവണ രമേശ് സീറ്റ് നിലനിർത്താൻ എത്തിയപ്പോൾ ജനതാദള്ളിലെ തമ്പാൻ തോമസായിരുന്നു എതിരാളി. 62622 വോട്ടിന് തമ്പാനെ അട്ടിമറിച്ച് കോൺഗ്രസ് സീറ്റ് നില നിർത്തി. അഞ്ചു വർഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പ് എത്തിയപ്പോൾ 67048 വോട്ടായി രമേശ് ചൈന്നിത്തല ഭൂരിപക്ഷം ഉയർത്തി. ഇത്തവണ ജനതാദള്ളിലെ ജയലക്ഷ്മിയ്ക്കായിരുന്നു പരാജയപ്പെടാൻ യോഗം.
1998 ൽ വീണ്ടും സുരേഷ് കുറുപ്പിനെ രംഗത്തിറക്കി സിപിഎം നടത്തിയ ചതുരംഗക്കളി ഫലം കണ്ടു. 5546 വോട്ടിന്റെ ലീഡിൽ കുറുപ്പ് രമേശിനെ തറപറ്റിച്ച് പാർലമെന്റിന്റെ പടി കടന്നു. 1999 ൽ വീണ്ടും കുറുപ്പ് തന്നെ. ഇക്കുറി 10599 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ തന്നെ പി.സി ചാക്കോയെ അട്ടിമറിച്ചാണ് കുറുപ്പ് കോട്ടയം മണ്ഡലം നില നിർത്തിയത്. 2004 ൽ വീണ്ടും തിരഞ്ഞെടുപ്പ് വന്നപ്പോൾ എതിരാളി അന്നത്തെ ഡിസിസി പ്രസിഡന്റ് കൂടിയായ ആന്റോ ആന്റണി. ലീഡ് 42914 ആക്കി ഉയർത്തിയ സുരേഷ് കുറുപ്പ് സേഫായി പാർലമെന്റിൽ എത്തി.
തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് എത്തിയ സുരേഷ് കുറുപ്പിനെ 2009 ൽ നേരിടാൻ എത്തിയത് സാക്ഷാൽ ജോസ് കെ.മാണി.

കോൺഗ്രസിൽ നിന്നും രണ്ടില കൈ നീട്ടി വാങ്ങിയ മണ്ഡലം തിരികെ പിടിക്കുക എന്നതായിരുന്നു ജോസ് കെ.മാണിയുടെ ചരിത്ര ദൗത്യം. 71570 വോട്ടിന് കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് കോട്ടയാക്കി ജോസ് കെ.മാണി മാറ്റി. മൂവാറ്റുപുഴയിൽ ആദ്യ തിരഞ്ഞെടുപ്പ് പരാജയത്തിനു പ്രതികാരം തീർക്കുകയായിരുന്നു ജോസ് കെ.മാണി. രണ്ടാം തവണ 2014 ൽ മത്സരിക്കാനായി ജോസ് കെ.മാണി ഇറങ്ങിയപ്പോൾ നേരിടാനെത്തിയത് മുതിർന്ന എൽഡിഎഫ് നേതാവ് മാത്യു ടി.തോമസ്. വീണ്ടും ജനതാദള്ളിന്റെ പക്കൽ സീറ്റ് എത്തിയപ്പോൾ ജോസ് കെ.മാണിയുടെ ലീഡ് 120,599 ആയി ഉയർന്നു.

തുടരും.