Spread the love

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ.

video
play-sharp-fill

ഇതുവരെ ഇറാന്റെ ക്ഷമ എന്താണെന്ന് ലോകം കണ്ടു. എന്നാല്‍ ഇനിയും ഞങ്ങള്‍ക്ക് ക്ഷമിക്കാനാകില്ല.

നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാൻ ഇറാന് കഴിയില്ലെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഈ നാവിക ഉപരോധവും യുദ്ധം തന്നെയെന്നും ഇനിയും തുടർന്നാല്‍ കടുത്ത തീരുമാനമെടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശവും പുറത്തുവന്നിരുന്നു. മിസൈല്‍, ആണവ ശേഷികളില്‍ അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും മുജ്തബ ഖമനെയി വ്യക്തമാക്കിയിരുന്നു.

ഹോർമൂസ് നിയന്ത്രിക്കാൻ ഇറാൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം മേഖലയ്ക്ക് പുരോഗതി നല്‍കുമെന്നും, ഭാവിയില്‍ അമേരിക്കയ്ക്ക് മേഖലയില്‍ സ്ഥാനമുണ്ടാകില്ലെന്നുമാണ് പരമോന്നത നേതാവിന്‍റെ സന്ദേശത്തില്‍ പറയുന്നത്. ഇതോടെ അമേരിക്ക – ഇറാൻ സമാധാന ചർച്ചകളുടെ സ്ഥിതിയെന്താകുമെന്നതില്‍ ആകാംക്ഷയേറി.