Spread the love

ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തില്‍ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തില്‍ കനത്ത നാശനഷ്ടം.

video
play-sharp-fill

ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങള്‍ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

തകർന്ന തുരങ്കങ്ങള്‍ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യു‌എൻ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ പ്രസ്താവനയില്‍ ഐ‌എ‌ഇ‌എ മേധാവി റാഫേല്‍ ഗ്രോസി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതിയെ അറിയിക്കാതെ തന്നെ രാജ്യത്തിന്റെ ആണവകേന്ദ്രങ്ങള്‍ സംരക്ഷിക്കാൻ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആണവ നിർവ്യാപന ഉടമ്പടി പ്രകാരം ഇറാന് അത് ചെയ്യാൻ കഴിയുമെന്നും റാഫേല്‍ ഗ്രോസി യുഎൻ സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിച്ചു.