പത്രത്തിൽ പടം വരുത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ പലർക്കും കോടതി നടപടികളെ കുറിച്ച് ഒരു ചുക്കും അറിയില്ല; ഇവർ കോടതിയുടെ പടി പോലും കണ്ടിട്ടുണ്ടാവില്ല; എത്ര പ്രമാദമായ കേസായാലും അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടറോ ഡിവൈഎസ്പി ആണ്; സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം എന്ന് പറയുന്നത് വെറും തട്ടിപ്പ്: കോടതി കയറുന്നതും പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലിന്റെയും ചോദ്യങ്ങൾക്കും മറുപടി പറയുന്നത് സ്പെഷ്യൽ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐയോ ഡിവൈഎസ്പിയോ തന്നെ
എ കെ ശ്രീകുമാർ
തിരുവനന്തപുരം: പത്രത്തിൽ പടം വരുത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ പലർക്കും കോടതി നടപടികളെ കുറിച്ച് ഒരു ചുക്കും അറിയില്ലന്നതാണ് വാസ്തവം. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് എംഎൽഎയുടെ കാലുപിടിച്ച് കരഞ്ഞ മലപ്പുറം മുൻ എസ്പി സുജിത്ത് ദാസ്
ഇവർ കോടതിയുടെ പടി പോലും കണ്ടിട്ടുണ്ടാവില്ല. കീഴുദ്യോഗസ്ഥരെ വിരട്ടിയും വിറപ്പിച്ചും നിർത്തുക എന്നത് മാത്രമാണ് ഇവരുടെ ശീലം. ഡയറക്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഭരിക്കുന്ന പല ജില്ലകളിലും പോലീസിംഗ് കുത്തഴിഞ്ഞ് പോകുന്നതും ഇതിന് തെളിവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ യുവ വനിതാ ഐപിഎസുകാർ അടക്കം കൃത്യമായി നിയമം നടപ്പിലാക്കുന്നതും സഹപ്രവർത്തകരെ സുഹൃത്തുക്കളെ പോലെ കണ്ട് കൂടെ നിർത്തി കൊണ്ടുപോകുന്നതുമായ മിടുക്കന്മാരായ ഐപിഎസ് ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ട്.
എത്ര പ്രമാദമായ കേസായാലും അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടറോ ഡിവൈഎസ്പിയോ ആണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആ ടീമിലെ ഡിവൈഎസ്പിയോ ഇൻസ്പെക്ടറോ ആയിരിക്കും. എഫ്ഐആർ ഇടുന്നതും ഇദ്ദേഹം ആയിരിക്കും. ഈ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുക എന്നത് മാത്രമാണ് ഐപിഎസുകാരുടെ ജോലി.
കേസ് കോടതിയിൽ എത്തിയാൽ പ്രോസിക്യൂഷന്റെയും മജിസ്ട്രേറ്റിന്റെയും പ്രതിഭാഗം വക്കീലിന്റെ കൂരമ്പുകൾ പോലെയുള്ള ചോദ്യങ്ങൾക്കും മറുപടി പറയുന്നത് സ്പെഷ്യൽ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐയോ സിഐ യോ ഡിവൈഎസ്പിയോ തന്നെയാണ്.
കേരളത്തെ പിടിച്ചു കുലുക്കിയ നടൻ ദിലീപ് പ്രതിയായ പീഡനക്കേസിലെ
അന്വേഷണ ഉദ്യോഗസ്ഥൻ അന്ന് സിഐയും ഇപ്പോൾ ഡിവൈഎസ്പിയുമായ ബൈജു പൗലോസിനെ വിചാരണക്കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ 95 ദിവസമാണ് ക്രോസ് വിസ്താരം നടത്തിയത്. ഈ കേസിന്റെ അന്വേഷണ മേൽനോട്ടം എഡിജിപി അടക്കമുള്ളവർക്കായിരുന്നു.
നാടിന് സേവനം ചെയ്യേണ്ട ഡിവൈഎസ്പിയുടെ 95 ദിവസങ്ങളാണ് കോടതിയിൽ ചിലവഴിക്കേണ്ടി വന്നത്. ദിലീപ് സിനിമ നടൻ ആയതുകൊണ്ട് മാത്രമാണ് ഈ കേസിന് ഇത്രയേറെ പ്രാധാന്യം വന്നതും.
പല പ്രമാദമായ കേസുകളിലും കേസ് അന്വേഷിക്കുന്നതും തെളിവു കണ്ടെത്തുന്നതും പ്രതികളെ പിടികൂടുന്നതും മിടുക്കന്മാരായ സിപിഒ മാർ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരാണ്.