
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നുപ്പോള്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 243 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 30 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീര്‍ റിസ്‌വി 28 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 23 പന്തില്‍ 37 റണ്‍സെടുത്തു. 16 പന്തില്‍ 27 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സാണ് ഡല്‍ഹിയുടെ മറ്റൊരു പ്രധാന സ്കോറര്‍.
ഹൈദരാബാദിനായി ഇഷാന്‍ മലിംഗ നാലോവറില്‍ 32 റണ്‍സിന് നാലു വിക്കറ്റടുത്തപ്പോള്‍ രണ്ടോവര്‍ മാത്രം പന്തെറിഞ്ഞ ഹര്‍ഷ് ദുബെ 12 റണ്‍സിന് 3 വിക്കറ്റെടുത്തു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 242-2. ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 195-9.







