
മലപ്പുറം : താനൂരിൽ ഭർത്താവിനൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെ പുറത്തേക്ക് വീണ് പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാഗപട്ടണം സ്വദേശിനി സുകന്യയാണ് ട്രെയിനില്‍ നിന്ന് വീണത്. വീഴ്ചയില്‍ സുകന്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് സുകന്യ ട്രെയിനില്‍ നിന്ന് ട്രാക്കിന് സമീപത്തേക്ക് വീഴുന്നത്. സുകന്യ ട്രെയിനില്‍ നിന്ന് വീണുവെന്ന വിവരം ഉടൻ തന്നെ ഭര്‍ത്താവ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് അര്‍ധരാത്രിയില്‍ റെയില്‍വെ പൊലീസും താനൂര്‍ പൊലീസും ട്രെയിൻ പോയ ട്രാക്കില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനിടെയാണ് ട്രാക്കിന് സമീപം പരിക്കേറ്റ നിലയില്‍ സുകന്യയെ കണ്ടെത്തിയത്. തുടര്‍ന്ന് സുകന്യയെ ആംബുലന്‍സില്‍ കയറ്റി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുകന്യയുടെ തലയ്ക്കും മറ്റു ശരീരഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.







