video
play-sharp-fill
സംസ്ഥാനത്ത് പകർച്ചപ്പനിയും മരണങ്ങളും കൂടുന്നു; ഇന്നലെമാത്രം പനി ബാധിച്ച്‌ മരിച്ചത് 3 പേർ, ഓരോ ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തിലേറെ പേർ, ഇന്നലെ ചികിത്സ തേടിയത് 11050 പേർ, ഒരാഴ്ചക്കിടെ 200 പേര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധ; ജാ​ഗ്ര വേണമെന്ന് ആരോ​ഗ്യ വകുപ്പ്

സംസ്ഥാനത്ത് പകർച്ചപ്പനിയും മരണങ്ങളും കൂടുന്നു; ഇന്നലെമാത്രം പനി ബാധിച്ച്‌ മരിച്ചത് 3 പേർ, ഓരോ ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തിലേറെ പേർ, ഇന്നലെ ചികിത്സ തേടിയത് 11050 പേർ, ഒരാഴ്ചക്കിടെ 200 പേര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധ; ജാ​ഗ്ര വേണമെന്ന് ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചപ്പനിയും മരണങ്ങളും കൂടിവരുന്നു. ആറു ദിവസത്തിനിടെ പതിനഞ്ച് പേരാണ് പനി ബാധിച്ച്‌ മരിച്ചത്. ഇന്നലെ മൂന്ന് പേരാണ് പനി ബാധിച്ച്‌ മരിച്ചത്. ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികിത്സ തേടുന്നത്.

11050 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

652 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 77 പേര്‍ക്ക് എലിപ്പനിയും 96 പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 75 പേരാണ് വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച്‌ മരിച്ചത്. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ചത്. എറണാകുളത്താണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും പനി കൂടുകയാണ്. മേയില്‍ 1150 പേർക്കായിരുന്നു ഡെങ്കി ബാധിച്ചത്. ജൂണില്‍ 2013 പേർക്കും രോഗബാധയുണ്ടായി.

മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികള്‍ വർദ്ധിപ്പിക്കാൻ കാരണമെന്ന് വിമർശനം ഉയര്‍ന്നിട്ടുണ്ട്.

കടുത്ത പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്നാണ് നിര്‍ദേശം. കൊതുകുകളുടെ ഉറവിട നശീകരണത്തിലും മലിന ജലത്തിലിറങ്ങിയാല്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാനും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.