ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ; വീട്ടു സാധനങ്ങളുമായി നഗ്ന പാദനായി വീട്ടിലേക്ക് നടക്കുന്ന സി കെ ശശീന്ദ്രൻ എം എൽ എയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം

ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ; വീട്ടു സാധനങ്ങളുമായി നഗ്ന പാദനായി വീട്ടിലേക്ക് നടക്കുന്ന സി കെ ശശീന്ദ്രൻ എം എൽ എയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം

Spread the love

സ്വന്തം ലേഖകൻ

കൽപറ്റ: ജോലി കഴിഞ്ഞ് അരിയും വാങ്ങി നഗ്‌ന പാദനായി വീട്ടിലേക്ക് നടന്നുവരുന്ന സി.പി.ഐ.എം എം.എൽ.എ ശശീന്ദ്രന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മാധ്യമപ്രവർത്തകൻ ഷെഫീക് താമരശ്ശേരി പകർത്തിയതാണ് ചിത്രം.

സാധാരണക്കാരിൽ സാധാരണക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൽപറ്റക്കാരുടെ ശശിയേട്ടൻ എം.എൽ.എ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി വയനാട്ടിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കയറി തിരുവനന്തപുരത്ത് എത്തിയത് അന്ന് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്നും ശശീന്ദ്രന്റെ ലളിത ജീവിതം പല തവണ വാർത്തയായി. സിറ്റിങ് എം.എൽ.എയായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രേയാംസ്‌കുമാറിനെ 13,083 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രൻ എം.എൽ.എ പദവിയിലേക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവർ പോലും ശശീന്ദ്രനു വേണ്ടി സോഷ്യൽ മീഡിയകളിൽ സജീവമായി രംഗത്തെത്തിയിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയിൽ ശശീന്ദ്രനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. നഗ്നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന, പശുവിനെ കറന്ന് പാൽ അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാർത്ഥി എന്ന ശശീന്ദ്രന്റെ ഇമേജ് യു.ഡി.എഫ് കോട്ട തകർക്കുകയായിരുന്നു.