ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: ചക്കകൊമ്പൻ 2 വീടുകൾ തകർത്തു, ആളപായമില്ല

Spread the love

 

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. ഇരു വീടുകളിലും ആൾതാമസം ഇല്ലാത്തതിനാൽ അപകടം ഒഴിവായി.

video
play-sharp-fill

 

ഇന്ന് രാവിലെയായിരുന്നു ചിന്നക്കനാലിലെ 301 കോളനിയിൽ ചക്കകൊമ്പൻ എന്ന കൊമ്പനാന വീടുകൾ തകർത്ത്. സാവിത്രി കുമാരൻ്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്‌മി നാരായണന്റെ വീടിന്റെ മുൻ വശവുമാണ് തകർത്തത്. പ്രദേശത്ത് വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.