Spread the love

തൊടുപുഴ: ജില്ലയിൽ അക്രമ സംഭവങ്ങളും കൊലപാതക പരമ്പരകളും പെരുകുന്നതായി റിപ്പോർട്ട്.
പുതുവർഷം പിറന്ന് നാല് മാസം പിന്നിടുമ്പോൾ പത്തോളം പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്.

video
play-sharp-fill

നെടുങ്കണ്ടത്ത് അമ്മയും മകനും കൊല്ലപ്പെട്ടത് ഈ പരമ്പരയിലെ അവസാനത്തേതാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വർദ്ധന നാടിനെ ഭീതിയിലാഴ്ത്തുകയാണ്.

ലഹരിമരുന്നിന്റെ ഉപയോഗവും നിസാര കാരണങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കങ്ങളുമാണ് മിക്ക കൊലപാതകങ്ങൾക്കും പിന്നിലെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിലും ഇരകളിലും ഭൂരിഭാഗവും യുവാക്കളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിലുണ്ടാകുന്ന തർക്കങ്ങൾ ദാരുണമായ അന്ത്യത്തിൽ കലാശിക്കുന്ന പ്രവണതയാണ് ജില്ലയിൽ കണ്ടുവരുന്നത്.

ഈ വർഷത്തെ കൊലപാതകങ്ങൾ

 20ന് ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജുവാണ് (മണി- 58) മരിച്ചത്. അനുജൻ ബിജുവിനെ (45) കരിമണ്ണൂർ പൊലീസ് പിടികൂടി.

 18ന് രാത്രി പത്തോടെ ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. രാഹുൽ സണ്ണിയാണ് (33) മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സജയൻ അറസ്റ്റിലായി.

 ഒമ്പതിന് രാത്രി കഞ്ഞിക്കുഴിയിൽ കുടുംബവഴക്കിനെ തുടർന്ന് രാജൻ (26) ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. അയൽവാസി കൂടിയായ അനൂപിനെ പൊലീസ് പിടികൂടി.

 മാർച്ച് 25ന് ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. കോതമംഗലം സ്വദേശി മനു ജോസഫാണ് (45) കൊല്ലപ്പെട്ടത്. ബംഗാൾ സ്വദേശി സെയ്ഫുദ്ദീൻ മണ്ഡൽ അറസ്റ്റിലായി.

 മാർച്ച് 15ന് തൂക്കുപാലത്ത് ഓട്ടോ തൊഴിലാളിയായ രതീഷ് സി. നായർ നാട്ടുകാർ നോക്കിനിൽക്കെ കുത്തേറ്റു മരിച്ചു. പിതൃസഹോദര പുത്രൻ തൂക്കുപാലം കല്ലുമേൽകല്ല് സ്വദേശി അനൂപ് (41) അറസ്റ്റിലായി. കുടുംബ വഴക്കായിരുന്നു കാരണം.

 ഫെബ്രുവരി ഒമ്പതിന് ഉടുമ്പന്നൂരിൽ നേരത്തെ കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 75കാരനായ വേലപ്പനെ മകൻ രാജേഷ് (45) കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

 ജനുവരി ആറിന് ഉപ്പുതറയിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്ക് സമീപം മലേക്കാവിൽ രജനിയാണ് (38) കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് സുബിനെ (രതീഷ്- 40) 10ന് ഉച്ചയ്ക്ക് 12ന് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 ജനുവരി 15ന് അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാപ്പച്ചൻ (65) എന്നയാളെ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് കൊലപ്പെടുത്തി. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശിയുമായ ആരോഗ്യദാസിനെയാണ് (46) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.