video
play-sharp-fill

സന്നിധാനത്ത് മാധ്യമങ്ങൾക്ക് സംരക്ഷണം നൽകും; ഐജി ശ്രീജിത്ത്

സന്നിധാനത്ത് മാധ്യമങ്ങൾക്ക് സംരക്ഷണം നൽകും; ഐജി ശ്രീജിത്ത്

Spread the love

സ്വന്തം ലേഖകൻ

ശബരിമല: സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്ന് ഐജി എസ് ശ്രീജീത്ത്. ഇന്നലെ രാത്രിയിൽ തന്നെ താൻ നേരിട്ടെത്തി മാധ്യമങ്ങൾക്ക് സുരക്ഷനൽകുമെന്ന് ഉറപ്പുകൊടുത്തിരുന്നുവെന്നും ഐജി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സുരക്ഷയെ സംബന്ധിച്ച് അഭ്യൂഹങ്ങളാണ് പരക്കുന്നത്‌. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. അതുകൊണ്ടാണ് താൻ ഞായറാഴ്ച്ച സന്നിധാനത്ത് ക്യാംപ് ചെയ്തതെന്നും ഐജി അറിയിച്ചു.

ഭക്തരാണെന്ന വ്യാജേന സന്നിധാനത്ത് തമ്പടിച്ചിട്ടുള്ള അക്രമികൾ മാധ്യമപ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. അക്രമത്തെക്കുറിച്ചും തങ്ങൾക്കിഷ്ടമില്ലാത്തതുമായ വാർത്തകൾ നൽകിയെന്നാരോപിച്ച് ചാനലുകളുടെ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും തകർക്കുകയും ചെയ്തു. ഇതോടെയാണ്‌
ചാനലുകൾ സന്നിധാനത്തുനിന്നും മടങ്ങി തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group