വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കിയില്ല; ഭാര്യയുടെ നെഞ്ചിലും കയ്യിലും തിളച്ച വെള്ളം ഒഴിച്ചു; മല്ലപ്പള്ളി സ്വദേശി പൊലീസ് പിടിയില്‍

വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കിയില്ല; ഭാര്യയുടെ നെഞ്ചിലും കയ്യിലും തിളച്ച വെള്ളം ഒഴിച്ചു; മല്ലപ്പള്ളി സ്വദേശി പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

പത്തനംതിട്ട: വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണിനെ (42) ആണ് കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളിയിലാണ് സംഭവം.

വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്നു പറഞ്ഞാണ് ഇയാള്‍ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയിലെത്തി ചോറ് വയ്ക്കാന്‍ വച്ച കലത്തില്‍ നിന്നു തിളച്ച വെള്ളമെടുത്ത് സുമയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ദിലീപ് എറിഞ്ഞ കലം കൊണ്ട് സുമയുടെ നെറ്റിക്കും പരുക്കുണ്ട്.

നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയ്ക്ക് ഭക്ഷണം നല്‍കാത്തതിന് ഭാര്യ സുമയുമായി ഇയാള്‍ ആദ്യം വഴക്കിട്ടിരുന്നതായും പറയപ്പെടുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Tags :