
ഭർത്താവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നു യുവതിയുടെ പരാതി: ഹൈക്കോടതിയിൽ എത്തിയ യുവതിയുടെ ഹർജിയിൽ ചുരുളഴിഞ്ഞത് വമ്പൻ പ്രണയകഥ
തേർഡ് ഐ ബ്യൂറോ
കൊച്ചി: അത്യപൂർവമായ ഒരു കേസ് കൺമുന്നിൽക്കണ്ടതിന്റെ ഞെട്ടലിലാണ് ഹൈക്കോടതി. ഭർത്താവിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നതായും, മോചനം ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
സാമൂഹ്യവിരുദ്ധർ പണത്തിനായി തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയുമാണെന്നും പൊലീസിന് പരാതി നൽകിയിട്ടും ഭർത്താവിനെ കണ്ടുപിടിക്കുന്നില്ലെന്നും ആരോപിച്ചാണ് ഭാര്യ ഹൈകോടതിയെ സമീപിച്ചത്. അന്വേഷണത്തിനൊടുവിൽ സിനിമയെ വെല്ലുന്ന കഥയുടെ ചുരുളഴിഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മാൻ മിസിങ് കേസ് ചുരുളഴിച്ചത് വർഷങ്ങൾ നീണ്ട ഒരു പ്രണയകഥയാണ്. ഫെബ്രുവരി 11ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ മകൻ സിറാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. 34 വയസായ സിറാജിനെ അമ്പലപ്പടിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ ഫെബ്രുവരി എട്ട് മുതൽ കാണാതായെന്നായിരുന്നു പരാതി. ഉച്ചക്ക് രണ്ടുമണിയോടെ സ്വന്തം കാറിൽ പോയതാണ് സിറാജ്. പിന്നീട് തിരിച്ചുവന്നില്ലെന്നും പരാതിയിൽ പറയുന്നു.
മാർച്ച് മാസത്തിൽ സിറാജിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവത്തിന് പിന്നിലെ സിനിമയെ വെല്ലുന്ന കഥയുടെ ചുരുളഴിഞ്ഞത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് പൊലീസ് കേസ് അന്വേഷിക്കുകയും റിപ്പോർട് കോടതിയിൽ സമർപിക്കുകയും ചെയ്തു.
ദുബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സിറാജ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഈ ബന്ധത്തിൽ താൽപര്യമില്ലാത്തതിനാൽ പിന്നീട് സിറാജിനെ ദുബൈയിലേക്ക് മടങ്ങിപ്പോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ആരുമറിയാതെ സിറാജ് യുവതിയുമായി ബന്ധം തുടർന്നു.
ഫെബ്രുവരി എട്ടിന് വീടുവിട്ടുപോയ സിറാജ് കാമുകിയോടൊത്ത് ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് മുംബൈയിലേക്കും പോയി. കാമുകിയായ യുവതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്.
ദുബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സിറാജ് ഒരു കാമുകിയുമായി പ്രണയത്തിലായത്. എന്നാൽ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഈ ബന്ധത്തിൽ താൽപര്യമില്ലാത്തതിനാൽ പിന്നീട് സിറാജിനെ ദുബൈയിലേക്ക് മടങ്ങിപ്പോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ആരുമറിയാതെ സിറാജ് യുവതിയുമായി ബന്ധം തുടരുകയായിരുന്നു. ഭാര്യയുമായുള്ള ബന്ധം താൽപര്യം ഇല്ലാത്തതിനാൽ ഇതിനിടെ അവസരം കിട്ടിയപ്പോൾ കാമുകിയോടൊപ്പം മുങ്ങുകയായിരുന്നു.