
സ്വന്തം ലേഖകൻ
പാലക്കാട്: കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. വണ്ടാഴി പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി(63)യെയാണ് സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി മൃതദേഹം ഉടൻതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനാതിർത്തിയോടു ചേർന്ന മേഖലയായതിനാൽ ഇവിടെ കാട്ടുപന്നിശല്യം രൂക്ഷമാണ്. അതിനാൽ ഓരോ കൃഷിയിടത്തിന്റെ അതിർത്തികളിലും പന്നിക്കെണി വയ്ക്കുന്നത് പതിവാണ്.









