നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും തേക്ക് ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസിനു കാട്ടിക്കൊടുത്തു; കുടിപ്പക ജീവനെടുത്തത് ഒരു യുവാവിന്റെ

നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും തേക്ക് ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസിനു കാട്ടിക്കൊടുത്തു; കുടിപ്പക ജീവനെടുത്തത് ഒരു യുവാവിന്റെ

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ യുവാവിന്റെ ജീവനെടുത്തത് കുടിപ്പകയെന്ന്് പൊലീസ്. ചക്കരക്കല്ലിൽ നിർമ്മാണം കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും തേക്ക് ഉരുപ്പിടികൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസിനു മൊഴി കൊടുത്ത യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

ഇതു സംബന്ധിച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ നിന്നാണ് നിർണായക മൊഴി ലഭിച്ചത്. എന്നാൽ കൊലയ്ക്കു പിന്നിൽ കൂടുതലാളുകൾ പങ്കെടുക്കാനുള്ള സാധ്യത പൊലിസ് തള്ളി കളയുന്നില്ല. ക്വട്ടേഷൻ സംഘങ്ങൾ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലിസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിശയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് ‘നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും അഞ്ചു ലക്ഷത്തിന്റെ മരം കടത്തിയ കേസിൽ സാക്ഷി പറഞ്ഞതിനാണ് യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി കനാലിലെറിഞ്ഞതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

ചക്കരക്കൽ സ്വദേശി പ്രശാന്തിനിവാസിൽ പ്രജീഷാ (32)ണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മണിക്കുറുകൾക്കുള്ളിൽ തന്നെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കണ്ണുർ ഡി.വൈ.എസ്പി പി.പി സദാനന്ദൻ അറിയിച്ചു.

മുന്ന് ദിവസം മുമ്പാണ് ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിൽ നിന്നും പ്രജീഷിനെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേക്ഷണം തുടരുന്നതിനിടെ ഞായറാഴ്ച്ച കുട്ടിക്കുന്നുമ്മൽ മെട്ടക്ക് സമീപത്ത് നിന്നും ഇയാളുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പൊതുവാച്ചേരി മണിക്കീൽ അമ്പലം റോഡിലെ കാനാലിൽ പ്രജീഷിന്റെ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച ശേഷം ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മ്യതദേഹം.

മൂന്ന് മാസം മുമ്പ് ചക്കരക്കൽ താഴെ മ3വ്വഞ്ചേരിയിലെ ഒരു വീട്ടിൽ നിന്നും മരം ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സംഭവത്തിൽ കേസിൽ സാക്ഷി പറഞ്ഞ വിരോധത്തിൽ ഈ കേസിലെ പ്രതികളായ റിയാസും അബ്ദുൾ ഷുക്കൂറും ചേർന്ന് പ്രജീഷിനെ വിളിച്ച് വരുത്തി മദ്യം നൽകിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റൈ നിഗമനം.

ജയിലിൽ വെച്ച് പ്രതികൾ പ്രജീഷിനെതിരെ വധഭീഷണി മുഴക്കിയതായും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ജയിലിൽ ഇറങ്ങിയതിനു ശേഷം പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് പ്രജീഷിനെ വിളിച്ചു വരുത്തി മദ്യസൽക്കാരം നടത്തിയതിനു ശേഷമാണ് കൊന്നതെന്നാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം.

പ്രജീഷിന്റെ മരണത്തിന് പിന്നിൽ കൂടുതലാളുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്’ ഇതു സംബന്ധിച്ച് രഹസ്യവിവരത്തെ തുടർന്ന് പൊതുവാച്ചേരി മണിക്കിയിൽ അമ്ബലത്തിനു സമീപം കരുണൻ പീടികയോട് ചേർന്നുള്ള കനാലിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ 19 നാണ് പ്രജീഷിനെ കാണാതായത്. ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണുർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത മരമോഷണ കേസിലെ പ്രതികളിൽ നിന്നു പ്രജിഷിന് ഭിഷണി ഉണ്ടായിരുന്നു എന്ന് പ്രജി ഷിന്റെ സുഹൃത്തുക്കൾ പറഞ്ഞു. കണ്ണുർ ഫോറൻസിക് യൂണിറ്റ് ഓഫിസർ പി. ശ്രീജയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കണ്ണുർ ഫയർഫോഴ്സ് യൂണിറ്റ് എ.എസ്പി.ഉണ്ണികൃഷ്ണൻ, ജൂനിയർ ഫയർ അസി. സ്റ്റേഷൻ ഓഫിസർ കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മ്യതദേഹം പുറത്തടുത്തത്.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജസ്റ്റിൻ ജോസഫ്, ഡി.വൈ.എസ്. പി പി.പി.സദാനന്ദൻ,ചക്കരക്കൽ സി ഐ സത്യനാഥൻ, എടക്കാട് സി ഐ എം.അനിൽകുമാർ, എസ് ഐ മഹേഷ് കണ്ടമ്‌ബേത്ത് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി.പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷിബ, ചെമ്ബിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, ചെമ്ബിലോട് നാലാം വാർഡ്മെമ്ബർ എം വിഅനിൽകുമാർ, പത്താംവാർഡ് മെമ്ബർ ടി.കെ.ഗോവിന്ദൻ സി.പി..എം അഞ്ചരക്കണ്ടി എറിയ സെക്രട്ടറി, കെ.ബാബുരാജ്, ബിജെപി.നേതാവ്, പി.ആർ രാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ചക്കരക്കൽ പ്രശാന്തി നിവാസിൽ ശങ്കര വാര്യർ, സുശീല ദമ്ബതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്.