
ഇടുക്കി അടിമാലിയിൽ ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു; വീടും വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു; മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണെന്ന് വീട്ടുകാർ
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലി വാളറയില്‍ ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു. വാളറ ദേവിയാര്‍ കോളനിയില്‍ പുത്തന്‍പുരയില്‍ ഡാന്‍ലിന്‍ ആണ് സ്വന്തം വീടിന് തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായും കത്തി നശിച്ചു.
പത്താം മൈലില്‍ വര്‍ഷോപ്പ് നടത്തുന്നയാളാണ് ഡാന്‍ലിന്‍ . തീയിടുമ്പോൾ വീട്ടിനുള്ളില്‍ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണ് ഡാന്‍ലിന്‍ എന്ന് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലിയില്‍ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
Third Eye News Live
0