play-sharp-fill
എന്താണ് നോറോ വൈറസ്? രോഗ ലക്ഷണങ്ങള്‍ എന്താണ്? പകരുന്നത് എങ്ങിനെ? ചെറിയകുട്ടികളെയും പ്രായമായവരെയും ബാധിച്ചാൽ ​ഗുരുതരമാകും; നോറോ വൈറസ് വ്യാപനം, കരുതൽവേണം; രോഗത്തെപ്പറ്റിയും അതിന്‍റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ അറിയാം

എന്താണ് നോറോ വൈറസ്? രോഗ ലക്ഷണങ്ങള്‍ എന്താണ്? പകരുന്നത് എങ്ങിനെ? ചെറിയകുട്ടികളെയും പ്രായമായവരെയും ബാധിച്ചാൽ ​ഗുരുതരമാകും; നോറോ വൈറസ് വ്യാപനം, കരുതൽവേണം; രോഗത്തെപ്പറ്റിയും അതിന്‍റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനു പിന്നാലെ മറ്റൊരു വൈറസു കൂടി. നോറോ വൈറസ് (Noro Virus) . ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എങ്കിലും കൃത്യമായ പ്രതിരോധവും തക്ക സമയത്ത് ചികിത്സ നല്‍കേണ്ടതും അനിവാര്യമാണ്. തുടക്കത്തില്‍തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ ഈ രോഗം വളരെ വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്‍റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

എന്താണ് നോറോ വൈറസ്? (What is Noro Virus?)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍ (Noro Virus). ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

നോറോ വൈറസ് പകരുന്നതെങ്ങനെ? (How Noro Virus Spreads?)

പഠനങ്ങള്‍ പറയുന്നതനുസരിച്ച് നോറോ വൈറസ് (Noro Virus ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഈ രോഗം പടരും. രോഗ ബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും ഈ വൈറസ് പടരും. വളരെപ്പെട്ടന്ന് ഈ വൈറസ് പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

നോറോ വൈറസ് ബാധിച്ചാലുള്ള ലക്ഷണങ്ങള്‍ എന്താണ്? (Symptoms of Noro Virus)

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ കഠിനമായാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. അതിനാള്‍ ഈ വൈറസിനെ നിസാരമായി കാണാനാവില്ല.

നോറോ വൈറസ് ബാധിച്ചാല്‍ എന്ത് ചെയ്യണം? (Things to do after infection)

നോറോ വൈറസ് ബാധിതര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കാം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ധാരാളം കുടിയ്ക്കണം. രോഗിയുടെ അവസ്ഥ മോശമായാല്‍ ഉടന്‍തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസംകൂടി ഈ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

നോറോ വൈറസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (Noro Virus Preventie measures)

1. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.

2. ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

3. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

4. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

5. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.

6. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

7. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

8. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

9. കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.