play-sharp-fill
ഭർത്താവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

ഭർത്താവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

തൃശ്ശൂർ : ഭർത്താവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. എളവള്ളി കാക്കശ്ശേരി സ്വദേശി ഷിബുവിൻ്റെ ഭാര്യ പ്രീതി (46) ആണ് മരിച്ചത്. ഇന്ന് രാവിലെ പൂവ്വത്തൂരിൽ വെച്ചായിരുന്നു അപകടം.

പൂവത്തൂരിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രീതിയുടെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group