video
play-sharp-fill

ജില്ലയിൽ ഹോട്ടലുകൾ അടച്ചിടില്ലെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

ജില്ലയിൽ ഹോട്ടലുകൾ അടച്ചിടില്ലെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും പതിവ് പോലെ പ്രവർത്തിക്കുമെന്നു കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന സർക്കാർ ഉത്തരവുകളോട് പല തലത്തിലും വിയോജിപ്പുണ്ടെങ്കിലും കടകൾ അടച്ചു പ്രതിഷേധിക്കുന്നതിനോടു യോജിപ്പില്ലന്നും അസോസിയേഷൻ അറിയിച്ചു.

ആശുപത്രികളിൽ ചികിത്സയിലുള്ളവരും വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്നവരും കൊവിഡ് മുൻനിര പ്രവർത്തകരും ഭക്ഷണത്തിനായി ആശ്രയിക്കുന്നതും ഹോട്ടലുകളെയാണ്. ഈ സാഹചര്യത്തിലും പതിവു പോലെ പാഴ്‌സൽ, ഹോം ഡെലിവറി സൗകര്യങ്ങൾ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഴ്‌സലും ഹോം ഡെലിവറിയും മാത്രം നടത്തിയാലും ഹോട്ടലുകൾക്ക് നിലവിലെ സാഹചര്യത്തിൽ പ്രവർത്തിക്കാനാവില്ല. എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യം പരിഗണിച്ച് ഹോട്ടലുകൾ അടച്ചിട്ടുള്ള പ്രതിഷേധത്തിനില്ലെന്നു അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ്കുട്ടി, സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ അറിയിച്ചു.